Skip to main content

സംസ്ഥാനത്ത് മേയ് 9 വരെ കടുത്ത നിയന്ത്രണം: മുഖ്യമന്ത്രി

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 9 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയതിൽ നിന്നും ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്പാദന, നിർമാണ പ്രവർത്തനം നടക്കട്ടെയെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതാണ് പ്രധാനം. നാടിന്റെ ഭാവി വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  
പി.എൻ.എക്സ്.1465/2021

date