Skip to main content

32 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിൽ

 

 

ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 30 ശതമാനത്തിന് മുകളിലുള്ളത് 32 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ . തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയിൽ ഉയർന്ന നിരക്കുള്ളത്. ഇവിടെ 43 ശമതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര മുനിസിപ്പാലിറ്റി (41) വേളം (40) പഞ്ചായത്ത് എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. കായണ്ണ , കൂരാച്ചുണ്ട് ചങ്ങരോത്ത് പഞ്ചായത്തുകളിൽ 20 ശതമാനത്തിന് താഴെയാണ് നിരക്ക്. 28 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ ജില്ലയുടെ ആകെയുളള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

date