Skip to main content

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

   തൊടുപുഴ നഗരസഭയുടെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള താഴെപ്പറയുന്ന പദ്ധതികളുടെ കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
 സമഗ്രവികസനം,  നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്‌സിഡി, തരിശ് നെല്‍കൃഷിക്ക് സബ്‌സിഡി, തെങ്ങിന്‍ തൈ വിതരണം, ഫലവൃക്ഷത്തെ വിതരണം, തേനീച്ച കൃഷി പ്രോത്സാഹനം, കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പിന് ബത്ത നല്‍കല്‍, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് മെയിന്റനന്‍സ്, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിക്ക് ലാപ്‌ടോപ്പ്, പട്ടികജാതി വിഭാഗക്കാര്‍ക്ക് പുതിയ കിണര്‍ നിര്‍മ്മാണം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി നിര്‍മ്മാണം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും എന്നിവയ്ക്കാണ് ആനുകൂല്യം. ലിസ്റ്റുകള്‍ നഗരസഭാ കാര്യാലയത്തിലും നഗരസഭയുടെ വെബ്‌സൈറ്റായ www.thodupuzhamunicipality.lsgkerala.gov.in നിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ ഓഗസ്റ്റ് 9 നകം നഗരസഭയില്‍ രേഖാമൂലം അറിയിക്കണം

date