Skip to main content

എം.പി. ഫണ്ട് അവലോകനം

മലപ്പുറം, വയനാട് ലോക്‌സഭ മണ്ഡല പരിധിയില്‍ ഇ.അഹമ്മദ,് പി.കെ.കുഞ്ഞാലിക്കുട്ടി, എം.ഐ.ഷാനവാസ്, പി.വി.അബ്ദുല്‍ വഹാബ് എന്നീ എം.പി.മാരും മറ്റ് രാജ്യസഭാ  എം.പി.മാരും നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ അവലോകനം ഇന്ന്(നവംബര്‍ 3) 2.30 നും പൊന്നാനി ലോക്‌സഭ മണ്ഡല പരിധിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യും മറ്റ് രാജ്യസഭാ  എം.പി.മാരും നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ അവലോകനം നാളെ (നവംബര്‍ 4)യും നടക്കും
             എംപിലാഡ് പ്രവൃത്തികളുടെ നിര്‍വ്വഹണം ഏല്‍പ്പിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും ആവശ്യമായ രേഖകളുമായി അതത് ദിവസങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

 

date