Skip to main content

ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

ആലപ്പുഴ: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി   അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2021-22 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

അഗളി (04924 254699, ചേലക്കര (0488 4227181, 8547005064), കോഴിക്കോട് (0495 2765154, 8547005044), നാട്ടിക (0487 2395177, 8547005057), താമരശ്ശേരി (0495 2223243, 8547005025), വടക്കാഞ്ചേരി (0492 2255061, 8547005042), വാഴക്കാട് (0483 2728070, 8547005055), വട്ടംകുളം (0494 2689655, 8547006802), മുതുവള്ളൂര്‍ (0483 2963218, 8547005070), കൊടുങ്ങല്ലൂര്‍ (0480 2816270, 8547005078) എന്നീ കോളേജുകളിലാണ് സീറ്റുകളുള്ളത്.

ഇന്നു(സെപ്റ്റംബര്‍ 29) രാവിലെ 10 മുതല്‍ www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ നല്‍കണം.

ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന്‍ ഫീസ് 500 രൂപ ഓണ്‍ലൈനായി അടച്ചതിന്‍റെ വിവരങ്ങള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. 

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 200 രൂപ)  കോളജുകളില്‍ നല്‍കാം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date