Skip to main content

സമഗ്ര വിദ്യാഭ്യാസ പദ്ധതി: പരിശീലന പരിപാടി നടത്തി 

 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കരുതലോടെ കൂടൊരുക്കാം കുട്ടികൾക്കായി എന്ന പേരില്‍ നടത്തുന്ന സമഗ്ര വിദ്യാദ്യാസ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 47 സ്കൂളുകളിലെ അധ്യാപകർക്കാണ് മാരാരിക്കുളത്തെ ഗാന്ധി സ്മാരകത്തില്‍ കിലയുടെ സഹകരണത്തോടെ ഈ മാസം 29 വരെ പരിശീലനം നല്‍കുന്നത്. നവംബര്‍ നാലിനു ശേഷം അധ്യാപകരും സ്കൂള്‍ കൗണ്‍സലര്‍മാരും സ്കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളോടും സംവദിക്കും. രക്ഷകര്‍ത്താക്കള്‍ക്കുള്ള കൗണ്‍സലിംഗും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി മികച്ച വിജയത്തിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.  

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ ടീച്ചർ അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ്, കില കോ-ഓര്‍ഡിനേറ്റര്‍ ജയലാൽ, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

date