Skip to main content

ഇന്‍റർ ഏജൻസി കോ-ഓഡിനേഷൻ കമ്മറ്റി പുന:സംഘടിപ്പിച്ചു

ജില്ലയിലെ ഇന്‍റർ ഏജൻസി കോ-ഓഡിനേഷൻ കമ്മറ്റി പുന:സംഘടിപ്പിച്ചു
 

എറണാകുളം: ജില്ലയിലെ ദുരന്ത പ്രതിരോധ പ്രതികരണ പ്രവർത്തനങ്ങൾക്കായുളള ഇന്‍റര്‍ ഏജൻസി കോ-ഓഡിനേഷൻ കമ്മറ്റി (ഐ.എ.ജി) പുന:സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് കീഴിൽ വിവിധ ദുരന്ത പ്രതികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി 65 സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തിയാണ്  ഐ.എ.ജി പുന:സംഘടിപ്പിച്ചിരിക്കുന്നത്. 

 ഫേസ് ഫൗണ്ടേഷൻ ഭാരവാഹിയായ ടി. ആർ വാസുദേവൻ കൺവീനറായുള്ള എട്ടംഗ ഐ.എ.ജി എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളായ ഫാ. പോൾ, സാഹേൽ, എം.ജി ശ്രീജിത്ത്, മേരി അനിത, ബിന്ദു സത്യജിത്ത്, സലിം, സുനിൽ കുമാർ പി.ജി എന്നിവർ അംഗങ്ങളാണ്. വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

date