Skip to main content

വിവിധ പരീക്ഷകൾക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു ലെവൽ പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നല്കുന്നു. പത്താം ക്ലാസ്, പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകൾ നടത്തുന്ന മത്സര പരീക്ഷയ്ക്ക് വേണ്ടി ആറു മാസത്തെ സൗജന്യ പരിശീലനവും നൽകും. ഡിഗ്രി യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർക്ക് അപേക്ഷിക്കം.
 പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. 2022 ജനുവരി 10 ന് ആരംഭിക്കുന്ന ക്‌ളാസ്സിൽ ചേരാൻ താൽപര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ജനുവരി ഏഴിനു മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കുകയോ, petctvm@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കുകയോ വേണം. അപേക്ഷാഫോം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9847558833.
പി.എൻ.എക്സ്. 4922/2021
 

date