Skip to main content

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകൾ ജൂൺ 13നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728.
പി.എൻ.എക്സ്. 2227/2022

date