Skip to main content

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി കാർഡിന്  അക്ഷയ കേന്ദ്രങ്ങൾ മുഖേന  രജിസ്ട്രേഷൻ നടത്തുന്നതിനുള്ള   സേവനനിരക്ക്  പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
സ്‌കാനിംഗും പ്രിന്റിംഗും ഉൾപ്പെടെയുള്ള  സേവനങ്ങൾക്കാണ്  പരമാവധി 30 രൂപ നിശ്ചയിച്ച്  ഉത്തരവിറക്കിയത്.
നിശ്ചയിച്ചതിൽ നിന്നും  കൂടുതൽ തുക പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്റ്റ് മാനേജർമാർ ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
പി.എൻ.എക്സ്. 2238/2022
 

date