Skip to main content

ഇ-പോസ്റ്റർ രചന മത്സരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ലോക മുങ്ങിമരണ അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഇ-പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. പരമാവധി അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾ സ്‌കൂളിന് സമീപത്തെ മുങ്ങിമരണ സാധ്യത ചരിത്രമുള്ള ഒരു ജലാശയത്തിന്റെ പോസ്റ്റർ തയാറാക്കി പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഐ.എൽ.ഡി.എം.ന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ PNG, JPEG ഫോർമാറ്റുകളിലാക്കി ഈ മാസം 25നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ildm.kerala.gov.in ലെ ന്യൂസ് പേജ് സന്ദർശിക്കുക.
പി.എൻ.എക്സ്. 3290/2022
 

date