Skip to main content
വട്ടോളി ബസാറിൽ ഓണം ഖാദി മേളയുടെയും ഖാദി ഗ്രാമോദ്യോഗ് ഭവൻ്റെയും ഉദ്ഘാടനം  മന്ത്രി  എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു

വട്ടോളിയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി

കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ കീഴിൽ വട്ടോളി ബസാറിൽ ആരംഭിച്ച ഓണം ഖാദി മേള - 2022 ന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. പുതുതായി നിർമ്മിച്ച ഖാദി ഗ്രാമോദ്യോഗ് ഭവനും മന്ത്രി ഉദ്ഘാടനം ചെയ്തു. 

ഓണത്തെ വരവേൽക്കാനായി കേരള ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും നിരവധി സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.  

കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, ദോത്തികൾ, കളർ മുണ്ടുകൾ, ബെഡ്ഷീ റ്റുകൾ, ചുരിദാർ മെറ്റീരിയലുകൾ, ഉന്നക്കിടക്കകൾ തുടങ്ങി നിരവധി തുണിത്തര ങ്ങളുടേയും തേൻ, എള്ളെണ്ണ തുടങ്ങി അനേകം ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടേയും ശേഖരം മേളയിലുണ്ട്. സെപ്തംബർ ഏഴിന് മേള അവസാനിക്കും.

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത.വി.കെ ആദ്യ വില്പന നടത്തി. സർവോദയ സംഘം പ്രസിഡന്റ് കെ. കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം റംല മാടംവള്ളി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷാജി.കെ.പണിക്കർ, പഞ്ചായത്ത് അംഗം റിജു പ്രസാദ് ടി.പി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘം സെക്രട്ടറി പി. വിശ്വൻ സ്വാഗതവും ട്രഷറർ എം.കെ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.

date