Skip to main content

ജില്ലയിലെ 16 ബ്ലോക്കുകളിലായി നടന്ന ആരോഗ്യമേളകൾക്ക് സമാപനം 

 

ജില്ലയിലെ 16 ബ്ലോക്കുകളിലായി നടന്നു വന്നിരുന്ന ആരോഗ്യമേളകൾക്ക് സമാപനം. ജൂലൈ 9ന് കൊടകര ബ്ലോക്കിൽ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ച സംസ്ഥാനതല ഉദ്‌ഘാടനത്തോടെയാണ് ജില്ലകളിൽ മേളകൾക്ക് തുടക്കമായത്. 

ആയുഷ്മാൻ ഭാരത് നാലാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ബ്ലോക്കുകളിൽ  ആരോഗ്യ മേളകൾ സംഘടിപ്പിച്ചത്.  സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം, ദേശീയരോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായുള്ള സ്ക്രീനിംഗ്, റാലി, ആയുഷ്മാൻ ഭാരത് നാല് വർഷം പൂർത്തീകരിക്കുന്നതിന്റെ സൂചകമായി  ഔഷധ വൃക്ഷ തൈകൾ നടൽ, ആരോഗ്യ കലാ പരിപാടികൾ, ക്വിസ്, യോഗ പരിശീലനം, ആരോഗ്യപ്രദർശനം, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കിയോസ്ക് എന്നിവ ഉൾപ്പെടെ ഒട്ടനവധി പ്രവർത്തനങ്ങളും സേവനങ്ങളുമാണ് മേളയിൽ ഒരുക്കിയിരുന്നത്.

സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ, വിവിധ ആരോഗ്യ സേവനങ്ങൾ എന്നിവയെ പറ്റി പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്  റവന്യൂ, ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേളകൾ സംഘടിപ്പിച്ചത്.

date