Skip to main content

എസ് എൻ വി എൽ പി സ്കൂൾ  നിർമ്മാണത്തിന് 25 ലക്ഷത്തിന്റെ  ഭരണാനുമതി 

 

എസ് എൻ വി എൽ പി എടത്തിരുത്തി വെസ്റ്റ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി കേരള സർക്കാർ രൂപീകരിച്ച ചലഞ്ച് ഫണ്ടിന്റെ ഭാഗമായാണ് എസ് എൻ വി എൽ പി എസ് എടത്തിരുത്തി വെസ്റ്റ് സ്കൂളിന് തുക അനുവദിച്ചത്. സ്കൂൾ മാനേജ്മെൻ്റ്, സ്കൂൾ സംരക്ഷണ സമിതി എന്നിവർ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയോ, പരമാവധി എൽ പി, യു പി സ്കൂളുകൾക്ക് 25 ലക്ഷവും ഹൈസ്കൂളുകൾക്ക് 50 ലക്ഷം രൂപയാണ് ചലഞ്ച് ഫണ്ടായി സർക്കാർ വിദ്യാലയങ്ങൾക്ക് നൽകുന്നത്. കെട്ടിട നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റിൽ മൊത്തം തുകയായ 55,60,000 രൂപയിൽ 25  ലക്ഷം രൂപയാണ് സർക്കാരിൽ നിന്ന് സ്കൂളിന് ലഭിക്കുകയെന്ന്  ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.

date