Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ : സബ്സിഡി മേള നടന്നു

 

2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ലോൺ -ലൈസൻസ് - സബ്സിഡി മേള  മുളവുകാട് എസ് .സി കമ്യൂണിറ്റി ഹാളിൽ നടന്നു.
വ്യവസായ വകുപ്പും മുളവുകാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മേള മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ  ഉദ്ഘാടനം നടത്തി.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രതിനിധി  ഗംഗാപ്രസാദ്   സംരംഭകർക്കായുള്ള പദ്ധതികൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ ബാങ്കുകൾ ആയ യൂണിയൻ ബാങ്ക്, മുളവുകാട് സഹകരണ ബാങ്ക്, യൂക്കോ ബാങ്ക്, കാർഷിക ഗ്രാമവികസന ബാങ്ക് , ഫെഡറൽ. ബാങ്ക് ,കേരള ബാങ്ക് തുടങ്ങിയ ബാങ്കുകളുടെയും സ്റ്റാളുകൾ സംരംഭകർക്കായി ഒരുക്കിയിരുന്നു. നൂറിൽപരം നവ സംരംഭകർ ചടങ്ങിൽ പങ്കുചേർന്നു.
 മുളവുകാട് ഗ്രാമപഞ്ചായത്ത് വികസന  കാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  നിക്കോളാസ് ഡിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് പ്രതിനിധി എം.ജിബിൻ ജോണി, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈന ഓജി , താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ  പി .നമിത,  എന്നിവർ പങ്കെടുത്തു

date