Skip to main content
സ്വാതന്ത്ര്യദിന ആഘോഷത്തിന് മുന്നോടിയായി കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ച പരിശീലനം.

സ്വാതന്ത്ര്യ ദിനാഘോഷം: പരേഡിനുള്ള പരിശീലനം ആരംഭിച്ചു

 

    രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പ് ജില്ലാഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായുള്ള പരേഡിന്റെ പരിശീലനം കളക്ടറേറ്റ് പരിസരത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് ആരംഭിച്ചത്. രണ്ടാം പരിശീലനം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയാണ് വേഷവിധാനങ്ങളോടെയുള്ള പരിശീലനം.

    22 പ്ലാറ്റൂണുകളില്‍ ആയി 750 പേരാണ് പരേഡില്‍ ഇത്തവണ അണിനിരിക്കുന്നത്.  പോലീസ്, അഗ്‌നി രക്ഷ സേന, എക്‌സൈസ് വകുപ്പ് തുടങ്ങിയവരും സ്‌കൗട്ട്, ഗൈഡ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ് തുടങ്ങിയവരും പരേഡിന്റെ ഭാഗമാകും.

date