Skip to main content
കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം

28 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം

 

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2022- 23 സാമ്പത്തിക വർഷത്തിലെ അന്തിമ ഘട്ട പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. എറണാകുളം ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, നാല് നഗരസഭകൾ, ഒരു ബ്ലോക്ക്  ഉൾപ്പെടെ ആകെ 28 സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

തീരദേശ മേഖലകളിൽ മത്സ്യ സഭകൾ ചേരുമെന്ന് ഉറപ്പു വരുത്തണമെന്നും പൊതുസ്ഥലങ്ങളിലും പഞ്ചായത്ത്  സ്ഥലങ്ങളിലും കൃഷി വകുപ്പുമായി ചേർന്ന് പച്ചക്കറി കൃഷി നടത്തണമെന്നും ആസൂത്രണ സമിതി യോഗത്തിൽ നിർദേശം ഉയർന്നു.
പൊതുസ്ഥലങ്ങളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ് ) , ദുരന്ത നിവാരണ പ്ലാൻ എന്നിവയ്ക്ക് യോഗത്തിൽ പ്രാധാന്യം നൽകി.

മുൻഗണനാ പദ്ധതികളായ ഖര ദ്രവ മാലിന്യ സംസ്കരണ പദ്ധതി , നിലാവ് പദ്ധതി, പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയുടെ വിഹിതത്തിന്റെ വിവരങ്ങൾ ഓരോ സ്ഥാപനങ്ങളും സമിതിയിൽ സമർപ്പിച്ച് അംഗീകാരം നേടി.
സംയുക്ത പദ്ധതികളായ ജില്ലാ ക്യാൻസർ നിയന്ത്രണ പരിപാടി , ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന കാരുണ്യ സ്പർശം പദ്ധതി, വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി പരിശീലന പരിപാടി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റ്, റിസോഴ്സ് റിക്കവറി ഫെസിലിറ്റി , തരിശു നിലങ്ങളിലെ നെൽ കൃഷി, പൊക്കാളിപ്പാടത്ത് നെല്ലിക്കോഴി ശല്യം ഒഴിവാക്കൽ, പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന് പ്രോത്സാഹനം, സംയോജിത പൊക്കാളി കൃഷി, പൊക്കാളി വിത്തുൽപാദന കൃഷി, മണ്ണ് ജല സംരക്ഷണ ജോലികൾ, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, മിയോവാക്കി വനങ്ങൾ പച്ചത്തുരുത്ത് സ്ഥാപിക്കുന്ന പദ്ധതി എന്നിവ ഉൾപ്പെടെ സ്ഥാപനങ്ങൾ സമർപ്പിച്ചതിന് അനുസരിച്ച് യോഗത്തിൽ അംഗീകാരം ലഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണു രാജ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചർ , ശാരദാ മോഹൻ , ലിസി അലക്സ് , എ.എസ് അനിൽകുമാർ, സനിത റഹിം, റീത്താ പോൾ, മേഴ്സി ടീച്ചർ, ബെനഡിക്ട് ഫെർണാണ്ടസ്, പി.കെ ചന്ദ്രശേഖരൻ , മാത്യൂസ് വർക്കി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date