Skip to main content

മാംസാധിഷ്ഠിത   മൂല്യ വര്‍ധിത   ഉത്പന്നങ്ങളില്‍ പ്രായോഗിക പരിശീലനം

നവസംരംഭകര്‍ക്കായി മാംസാധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. കാര്‍ഷികമേഖലയിലേക്ക് നവസംരംഭകരെ ആകര്‍ഷിക്കുന്നതിന്  ആവിഷ്‌കരിച്ച അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍  സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രായോഗിക പരിശീലനം, സംരംഭകന്‍  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന  സാമ്പത്തിക  സഹായങ്ങള്‍, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടല്‍  തുടങ്ങിയ  സെഷനുകള്‍  പരിശീലനത്തിലുണ്ടാവും. 1180 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ  ഫീസ്.  കേരള വെറ്റിനറി ആന്‍ഡ്  അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം.  താത്പര്യമുള്ളവര്‍ kied.info  ല്‍  ഡിസംബര്‍ മൂന്നിനകം അപേക്ഷിക്കണം. തിരെഞ്ഞെടുത്ത 20 പേര്‍ക്ക് പരിശീലനത്തില്‍  പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക-0484 2532890 / 2550322.

date