Skip to main content

തൊഴില്‍ സഭകള്‍ക്ക് തവനൂരില്‍ തുടക്കം

യുവതലമുറയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ക്ക് തവനൂര്‍ ഗ്രാമപഞ്ചായത്തില്‍  തുടക്കമായി. അഞ്ചു വാര്‍ഡുകള്‍ വീതം ഉള്‍പ്പെടുത്തി നാലു തൊഴില്‍ സഭകളാണ് പഞ്ചായത്തില്‍ രൂപീകരിക്കുന്നത്. പഞ്ചായത്തിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വാര്‍ഡുകള്‍ക്കായി തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍ സഭ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  ധനലക്ഷ്മി.പി.എസ്,കെ.ലിഷ,സെക്രട്ടറി ടി.അബ്ദുള്‍സലിം, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ജനകീയ ആസൂത്രണ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ശ്രീധരന്‍, കില ആര്‍ പി. ശശിധരന്‍ ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  മറ്റു വാര്‍ഡുകള്‍ക്കായി മദിരശ്ശേരി ഗ്രാന്റ് ഓഡിറ്റോറിയം, അയങ്കലം പഴയ ഗവ കോളേജ് കെട്ടിടം, അതളൂര്‍ മദ്രസ എന്നിവിടങ്ങളിലായി വരും ദിവസങ്ങളില്‍ തൊഴില്‍ സഭ സംഘടിപ്പിക്കും.

date