Skip to main content
ഒളരി ഇ.എസ്.ഐ. ആശുപത്രി ഒളരിക്കര തൃശ്ശൂർ ലെവൽ 1 ഐ.സി.യുവിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ തൃശൂർ എം.ൽ.എ പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്നു.

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിൽ ഐ സി യു ആരംഭിച്ചു 

 

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിൽ ലെവൽ വൺ ഐസിയു പ്രവർത്തന സജ്ജമായി. സംസ്ഥാനത്താകെ ആറ് ഐസിയുകളുടെ ഉദ്‌ഘാടനം വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ വഴി നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഏറ്റവും കൂടുതൽ പേർ ഗുണഭോക്താക്കളായിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് ഇ എസ് ഐ എന്നും നേത്ര - ദന്ത - ഉദര രോഗ ചികിത്സ കൂടി ഇ എസ് ഐ ആശുപത്രികളിൽ ആരംഭിക്കണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. 

കോർപറേഷൻ കൗൺസിലർ സുനിത വിനു, ഇഎസ്ഐ കോര്പറേഷന് നാഷണൽ ബോർഡ് അംഗം വി രാധാകൃഷ്ണൻ, എസ് എം ഓ രാജേഷ് ഡൊമിനിക്, എച്ച് ഡി സി അംഗം എം ആർ രാജൻ, ശാന്തമ്മ, മുൻ ആശുപത്രി സൂപ്രണ്ട് ഡോ. പി വി ചന്ദ്രകുമാരി, മുളങ്കുന്നത്തുകാവ് ഇ എസ് ഐ ആശുപത്രി സൂപ്രണ്ട് ഡോ. എൽ ശശി, നഴ്സിംഗ് സൂപ്രണ്ട് കെ ബിന്ദു തുടങ്ങിവർ സംസാരിച്ചു. ഒളരിക്കര ആശുപത്രി സൂപ്രണ്ട് ഡോ. എൻ മഞ്ജു സ്വാഗതവും എൽ അനിൽകുമാർ നന്ദിയും പറഞ്ഞു.

date