Post Category
ഭിന്നശേഷിക്കാർക്കായി ഇലക്ഷൻ വിഭാഗത്തിന്റെ പ്രത്യേക ക്യാമ്പ്
അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3ന് ഭിന്നശേഷി വിഭാഗക്കാർക്കായി ജില്ലാ ഇലക്ഷൻ വിഭാഗം പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ല സാമൂഹ്യ നീതി ഓഫീസുമായി സഹകരിച്ച് തൃശൂർ വിമല കോളേജിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ വരുത്തൽ, പിഡബ്ല്യുഡി മാർക്കിംഗ് ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കൽ എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഫോട്ടോ, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയുമായി ക്യാമ്പിൽ പങ്കെടുത്ത് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു.
date
- Log in to post comments