Skip to main content

യു.പി ജില്ലാതല വായനോത്സവം ഇന്ന്

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് (ജനുവരി 28) രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് കൊപ്പം ജി.എല്‍.പി സ്‌കൂളില്‍ ജില്ലാതല വായനോത്സവം നടക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. താലൂക്ക്തല വായനോത്സവത്തില്‍ വിജയികളായ 10 വീതം കുട്ടികളാണ് ജില്ലാ വായനോത്സവത്തില്‍ പങ്കെടുക്കുക. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ഇ. രാമചന്ദ്രന്‍ നേതൃത്വം നല്‍കും.
 

date