Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുവരുന്ന പെന്‍ഷനര്‍മാര്‍ 2023 വര്‍ഷത്തില്‍ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനുവരി 31 നകം ഹാജരാക്കണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി എന്നിവയില്‍ മാറ്റം വന്നവര്‍ ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. 2019 ഡിസംബര്‍ 31 ന് മുമ്പ് മസ്റ്ററിങ് ചെയ്യാത്ത പെന്‍ഷനര്‍മാര്‍ എല്ലാ മാസവും 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ സെന്ററുകള്‍ മുഖേന മസ്റ്ററിങ് ചെയ്യണം.

date