Skip to main content

അരീക്കോട് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ എപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ജനറല്‍ വിഭാഗം) നിയമിക്കുന്നു. എം.ബി.എ/ബിബിഎയും 2 വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ എക്കണോമിക്സ് എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി.ജി.ഇ.ടിയില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചിട്ടുള്ള ട്രെയിനിങും  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 31 ചൊവ്വാഴ്ച രാവിലെ 10.30-നു അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങള്‍ക്ക് 0483 2850238 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

date