Skip to main content
അങ്കണവാടികളിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണോദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിക്കുന്നു

അങ്കണവാടികളിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്തു

തിക്കോടി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികളിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുക്കർ, മിക്സി തുടങ്ങിയവ വാങ്ങി നൽകുന്നത്. 29 അങ്കണവാടികളാണ് പഞ്ചായത്തിന് കീഴിലുള്ളത്. കുട്ടികൾക്ക് ക്രാഡിൽ മെനുപ്രകാരമുള്ള ഭക്ഷണങ്ങൾ നൽകുന്നതിനായി ഇത്തരത്തിലുള്ള ഉപകരണങ്ങൾ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, പഞ്ചായത്തം​ഗങ്ങളായ ജയകൃഷ്ണൻ ചെറുകുറ്റി, വിബിത ബൈജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.കെ റുഫീല തുടങ്ങിയവർ പങ്കെടുത്തു.

date