Skip to main content

നിധി ആപ്കെ നികാത്ത്: പ്രശ്ന പരിഹാര പരിപാടി സംഘടിപ്പിച്ചു

 കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 'നിധി ആപ്കെ നികാത്ത്' പ്രശ്ന പരിഹാര പരിപാടി സംഘടിപ്പിച്ചു. സിവില്‍സ്റ്റേഷന്‍ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ന്യൂ ഡല്‍ഹി ഹെഡ് ഓഫീസ് റീജിയണല്‍ പി.എഫ് കമ്മീഷണര്‍ സലീല്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. 'നിധി ആപ്കെ നികാത്ത്' പദ്ധതിയിലൂടെ ഇ.പി.എഫ്.ഒ ഗുണഭോക്താക്കളായ അംഗങ്ങളുടെ പ്രാതിനിധ്യവും പ്രശ്ന പരിഹാരവും വേഗത്തില്‍ ഉറപ്പ് വരുത്തുക, നിര്‍ദേശങ്ങള്‍ സ്വീകരിക്കുക എന്നീ ലക്ഷ്യത്തോടെ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ മാസവും പ്രശ്ന പരിഹാര പരിപാടി നടത്തും. എന്‍ഫോഴ്‌സ്മെന്റ് ഓഫീസര്‍ ഷിബിന്‍ അശോകന്‍ 'പി.എഫ് വിവിധ പദ്ധതികള്‍' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പി.എഫ് പദ്ധതികളെക്കുറിച്ചുള്ള സംശയ നിവാരണവും പരാതികളും പരിഹരിച്ചു.
 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി.വി സതീശന്‍, ഡി.എ.സി ജില്ലാ ഓഫീസ് അസിസ്റ്റന്റ് പി.എഫ് കമ്മീഷണര്‍ സി. മുരളീധരന്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍ വി.വി ചന്ദ്രബാനു എന്നിവര്‍ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, പി.എഫ് പെന്‍ഷനേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date