Skip to main content

അറിയിപ്പുകൾ

യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു 

പി എസ് സി, യു പി എസ് സി, ബാങ്ക് സർവീസ്, ആർ ആർ ബി, യു ജി സി/നെറ്റ്/ജെ ആർ എഫ്/സി എ റ്റി/എം എ റ്റി തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറവും മറ്റ് മാർഗനിർദേശങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.(വെബ്സൈറ്റ് www.swd.kerala.gov.in ). കൂടുതൽ വിവരങ്ങൾക്ക്: 0495 2371911

 

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം 

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 31. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41 നും ഇടയില്‍ പ്രായപരിധിയിലുള്ള പട്ടികജാതി/ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376179

 

 

 

ടെണ്ടർ ക്ഷണിച്ചു 

 

ജി എച്ച് എസ് എസ് അഴിയൂരിൽ 2022-23 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിർദ്ദിഷ്ട പട്ടിക പ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം ലഭ്യമാക്കണം. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ഫോറം വില 400 രൂപ+ജി എസ് ടി. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 8. അന്നേ ദിവസം ഉച്ചക്ക് 3മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 9497216362,9495858393

 

 

ലേലം ചെയ്യുന്നു 

സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടിലെ ഒരു തേക്ക് മരവും 2 പുളിമരങ്ങളും ലേലത്തിലൂടെ കൈക്കൊള്ളുന്നതിന് നിബന്ധനകൾക്ക് വിധേയമായി ജി എസ് ടി അക്കൗണ്ട് നമ്പറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മരങ്ങൾ നേരിട്ട് കാണണമെങ്കിൽ ഓഫീസ് പ്രവർത്തി സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പരിശോധിക്കാം. നിരതദ്രവ്യം 1000/-രൂപ. ലേല തിയ്യതി ഫെബ്രുവരി 8 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കാര്യാലയം, ബേപ്പൂർ നോർത്ത് (പി.ഒ), കോഴിക്കോട്. ഫോൺ: 0495 2414579

 

 

പി.എം.എ.വൈ(ജി) ഓംബുഡ്‌സ്മാന്‍ സേവനം 

ജില്ലയിലെ പ്രധാന്‍ മന്ത്രി ആവാസ് യോജന പി.എം.എ.വൈ (ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്റെ സേവനം ലഭിക്കുന്നതിന് സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്ക് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9495354042.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന വിവിധ സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍/ ലേല വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സെക്രട്ടറി, നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്കകം സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. നിശ്ചിത സമയ പരിധിക്കകം 2000 രൂപ നിരതദ്രവ്യം അടച്ച് ക്വട്ടേഷന്‍ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാവൂ. ക്വട്ടേഷന്‍ കവറിന് പുറത്ത് 05/2022-23 എന്നെഴുതണം. വിവരങ്ങള്‍ക്ക് 0495 2376514.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ രണ്ട് ഏക്കര്‍ ഭൂമി 11 മാസക്കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ പച്ചക്കറി കൃഷിക്കായി നല്‍കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെക്രട്ടറി, നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന ഓഫീസറുടെ വിലാസത്തില്‍ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്കകം സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ കവറിന് പുറത്ത് 06/2022-23 എന്നെഴുതണം. വിവരങ്ങള്‍ക്ക് 0495 2376514.

 

 

date