Skip to main content

വൈറ്റില കാർഷിക ബ്ലോക്ക്‌ കിസാൻ മേള തിങ്കളാഴ്ച (ജനുവരി 30)

 

 വൈറ്റില അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫീസിനു കീഴിൽ വരുന്നു കീഴിൽ വരുന്ന കുമ്പളം, കുമ്പളങ്ങി,  ചെല്ലാനം, മരട്,തൃപ്പൂണിത്തറ, തിരുവാങ്കുളം, കൊച്ചി കോർപ്പറേഷൻ കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിസാൻ മേള തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ എറണാകുളം ടൗൺഹാളിൽ നടക്കും. ഹൈബി ഈഡൻ എം. പി മേള ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം. എൽ. എ അധ്യക്ഷത വഹിക്കും.

കിസാൻ മേളയുടെ ഭാഗമായി കാർഷിക പ്രദർശനവും സെമിനാറും, വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശന, വിപണമേളയും സംഘടിപ്പിക്കും. മൊബൈൽ മണ്ണ് പരിശോധന ലാബ് സൗകര്യവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

date