Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-01-2022

പട്ടയകേസുകളുടെ വിചാരണ മാറ്റി

ജനുവരി 31ന് കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതായി ആർ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

പത്രപ്രവർത്തക പെൻഷൻ: അംശദായ കുടിശ്ശിക ഫെബ്രവരി 28 വരെ അടക്കാം

പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ റദ്ദായ അംഗത്വം പുനസ്ഥാപിച്ച് നൽകിയിരുന്നവർക്ക് അംശദായ കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി ഐ ആന്റ് പി ആർ ഡി ഡയറക്ടർ അറിയിച്ചു.

ന്യൂനപക്ഷ ക്ഷേമ സ്‌കോളർഷിപ്പ്

മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച് ഡി ഉന്നത പഠനം നടത്താൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളർഷിപ്പ് നൽകുന്നു. വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://www.minoritywelfare.kerala.gov.in ൽ ലഭിക്കും. അപേക്ഷ ഫെബ്രുവരി 10നകം ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:04972700645

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം, മലപ്പട്ടം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്റുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  

സീറ്റൊഴിവ്

ഐ എച്ച് ആർ ഡി യുടെ ചീമേനിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ  തുടങ്ങുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.  
ഫോൺ: 8547005052, 9447596129.

പുഴ മണൽ ലേലം: ഇ ടെൻഡർ ക്ഷണിച്ചു

'റൂം ഫോർ റിവർ' പദ്ധതിയിൽ അഞ്ചരക്കണ്ടി, പെരുമ്പ പുഴകളിൽനിന്ന് നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യുന്നതായി ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതിന് ഇ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി പുഴയിലെ നാലിടത്തുനിന്നുള്ള മണൽ ഇ ടെൻഡറിന് ഫെബ്രുവരി എട്ട്, 10 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. പെരുമ്പ പുഴയിൽ എട്ട് സ്ഥലങ്ങളിൽനിന്നെടുത്ത മണലിന്റെ ഇ ടെൻഡറിന് ഫെബ്രുവരി 13, 14, 15 വൈകീട്ട് അഞ്ച് മണിയാണ് അവസാന തീയ്യതി. വിശദ വിവരങ്ങൾക്ക് കണ്ണൂരിലെ  ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700117.

 

ശുചിത്വമിഷൻ ഹാക്കത്തോൺ: 31 വരെ അപേക്ഷിക്കാം

ശുചിത്വ മിഷൻ ഫെബ്രുവരി നാല്  മുതൽ ആറ് വരെ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ഭാഗമായി കോളജ് വിദ്യാർഥികൾക്ക് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. എറണാകുളം മറൈൻ ഡ്രൈവിലാണ് പരിപാടി. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചാം തീയതി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഒന്നാം സ്ഥാനം 25000 രൂപ, രണ്ടാം സ്ഥാനം 15000 രൂപ, മൂന്നാം സ്ഥാനം 10000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും. ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌ക്കരണത്തിലുള്ള അവധാനത,
പ്രാവർത്തികമാക്കുന്നതിലുള്ള സാധ്യതകൾ, പ്രായോഗികത, ഭാവിയിലെ സാധ്യതകൾ, വാണിജ്യമൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാകും വിധി നിർണ്ണയം. പങ്കെടുക്കുന്നതിനായി https://suchitwamission.org/see-all സന്ദർശിക്കുക.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31.  രജിസ്ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾ www.suchitwamission.org ൽ ലഭിക്കും.

ബോധവത്കരണ സെമിനാർ 28ന്

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 28 ശനി രാവിലെ 11ന് പഴയങ്ങാടി മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളെ സംബന്ധിച്ച ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ചെയർമാൻ ഡോ. ജാസി ഗിഫ്റ്റ് അധ്യക്ഷത വഹിക്കും.

സ്പെഷ്യൽ എജുക്കേറ്റർ: അഭിമുഖം മൂന്നിന്

സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലയിലെ ബി ആർ സികളിൽ സെക്കണ്ടറി വിഭാഗം സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബി എഡ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർ സി ഐ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2707993.

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നു. ജനുവരി 31ന് രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ കുറവ്. ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/വോട്ടേഴ്സ് ഐ ഡി/ പാസ്പോര്ട്ട് / പാൻകാർഡ് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം. താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ആർ ടി ഡി സിയുടെ പ്രൊജക്ടിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ മുനീർ മൊട്ട, പോസ്റ്റ് ഓഫീസ്, ഓയിൽ മിൽ, ആയുർവേദ ഹോസ്പിറ്റൽ, ജസീന്തചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 28 ശനി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12.30 വരെയും മാടായിപ്പാറ, മാടായി കാവ്, വെങ്ങര, ചെമ്പല്ലിക്കുണ്ട്, ശാസ്താ നഗർ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5 30 വരെയും വൈദ്യുതി മുടങ്ങും.

date