Skip to main content

സ്ത്രീശാക്തീകരണ- സൈബര്‍ സെക്യൂരിറ്റി ക്ലാസ് നടത്തി

ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മാന്നാര്‍ പഞ്ചായത്തിലെ അവളിടം ക്ലബ്ബിന്‍റെ സഹകരണത്തോടെ വനിതകള്‍ക്കായി സ്ത്രീശാക്തീകരണ- സൈബര്‍ സെക്യൂരിറ്റി ക്ലാസ് നടത്തി. മാന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനില്‍ ശ്രദ്ധേയം പരിപാടി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേല്‍ അധ്യക്ഷനായി. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സലീം പടിപ്പുരയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ വി.ആര്‍. ശിവപ്രസാദ്, സുജാത മനോഹരന്‍, ഷൈന നവാസ്, സെക്രട്ടറി ഗീവര്‍ഗീസ്, അവളിടം ജില്ല കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, ഷൈലേഷ് കുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഗീത ഹരിദാസ്, ക്ലബ് ഭാരവാഹികളായ അനുഷ, സന്ധ്യ എന്നിവര്‍ സംസാരിച്ചു. 

സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എസ്. സീമ, സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ പ്രശോഭ് കൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു.

date