Skip to main content

ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

ജില്ലാ ആസൂത്രണസമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 2023 - 24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ കെടി ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകള്‍ നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അതിലൂടെ നാടിന് പ്രയോജനം ലഭിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമായി വിശദീകരിച്ചു.
വിനോദ സഞ്ചാരത്തിനായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ വിനോദ സഞ്ചാരത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കണം. ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ പുതിയ സ്ഥലങ്ങള്‍ ഇടം പിടിക്കണം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍, മാലിന്യ സംസ്‌കരണം, കാര്‍ഷിക മേഖലയിലെ പദ്ധതികള്‍, തൊഴിലുറപ്പ് സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ്, ഡിപിസി അംഗങ്ങളായ സി. രാജേന്ദ്രന്‍, ഷൈനി സജി, ഇന്ദു സുധാകരന്‍, സര്‍ക്കാര്‍ നോമിനി കെ ജയ, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date