Skip to main content

രജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച്‌ 31 വരെ 

 

ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതും അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നതുമായ കേസുകൾ തീർപ്പാക്കുവാൻ രജിസ്ട്രേഷൻ വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 1986 മുതൽ 2017 മാർച്ച്‌ 31വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിലാണ് തീർപ്പ് കൽപ്പിക്കുന്നത്. ഈ കാലയളവിലെ കുടിശ്ശിക ആയിട്ടുള്ള ഇനിയും പണം ഒടുക്കാത്ത മുഴുവൻ അണ്ടർവാല്വേഷൻ കേസുകളിലേയും കക്ഷികൾ 2023 മാർച്ച് 31 വരെയുളള പ്രവൃത്തി ദിവസങ്ങൾ ഉപയോഗപ്പെടുത്തി തുടർ നടപടികളിൽ നിന്നും ഒഴിവാകേണ്ടതാണെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു. പൊതുജന സൗകര്യാർത്ഥം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും കുടിശ്ശിക തുക ഒടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത പദ്ധതിയുമായി ബന്ധപ്പെട്ട്  ജില്ലയിൽ  മാർച്ച്‌ 25 ന് നടത്തിയ പ്രത്യേക അദാലത്തിൽ 217 കേസുകളിൽ നിന്നായി 13,10,387 രൂപ സമാഹരിച്ചതായി ജില്ലാ രജിസ്ട്രാർ അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ച ശേഷം 2,648 കേസുകൾ തീർപ്പാക്കിയതിലൂടെ 1.45 കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടിയത്.

date