Skip to main content
മത്സ്യത്തൊഴിലാളികുടെ ക്ഷേമം

മത്സ്യത്തൊഴിലാളികുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്: മന്ത്രി സജി ചെറിയാൻ 

 മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എഫ്.ആർ.പി. സുരക്ഷിത ഫൈബർ വള്ളത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം തോട്ടപ്പള്ളി ഹാർബറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതുവരെ 9,600 കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതി വഴി വീട് വെച്ച് നൽകിയിട്ടുണ്ട്.

മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വലിയ പരിഗണയാണ് നൽകുന്നത്. ഇതുവരെ 75 ഓളം കുട്ടികൾ ഈ മേഖലയിൽ നിന്നും ഡോക്ടർമാരായിട്ടുണ്ട്. തോട്ടപ്പള്ളി ഹാർബറുമായി ബന്ധപ്പെട്ട 148 കോടി രൂപയുടെ ഡി.പി.ആർ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യമഹ മോട്ടോർ കോർപറേഷൻ മത്സ്യഫെഡുമായി സഹകരിച്ചാണ് പുതിയ എഫ്.ആർ.പി. വള്ളം നിർമിച്ചത്. നേരത്തെ നിർമിച്ച വള്ളങ്ങളുടെ പോരായ്മകൾ പരിഹരിച്ചാണ് പുതിയ വള്ളം നിർമിച്ചത്. 15 വര്ഷം വരെ ഈടു നിൽക്കുന്നതാണ് ഈ വള്ളങ്ങൾ. 

date