Skip to main content

ജില്ലാ യുവ ഉത്സവ് 2023 മത്സരങ്ങളിൽ പങ്കെടുക്കാം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം ദേശാവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവത്തിന്റെ ജില്ലാതല യുവ ഉത്സവം ജൂൺ 5ന് തൃശ്ശൂർ വിമല കോളേജിൽ നടക്കും. 

നെഹ്റു യുവകേന്ദ്രയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും ആമുഖ്യത്തിൽ ജലച്ചായം, കവിതാ രചന, പ്രസംഗം മൊബൈൽ ഫോട്ടോഗ്രാഫി, നാടോടി സംഘനൃത്തം എന്നീ അഞ്ച് മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ താമസ മേൽവിലാസമുള്ള 2023 ഏപ്രിൽ ഒന്നിന് 15നും 29 നും മധ്യപ്രായമുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് സമ്മാനത്തുകയോടൊപ്പം പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാന ദേശീയ യുവത്സവങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കും. പരിപാടിയുടെ ഭാഗമായി എക്സിബിഷൻ, തനതു നാടൻ കലകൾ, അർജുന നൃത്തം, ഒരാൾ ഒരേസമയം നിരവധി വ്യക്തികളുമായുള്ള ചെസ് മത്സരം, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ജില്ലാ കളക്ടറുമായി മുഖാമുഖം എന്നിവയും ഉണ്ടാകും.

രജിസ്ട്രേഷനും വിവരങ്ങൾക്കും: 79077 64873, 9567835171.

date