Skip to main content
വെള്ളാങ്ങല്ലൂർ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം  അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം നിർവഹിക്കുന്നു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് തല പ്രവേശനോത്സവം

വേനലവധി കഴിഞ്ഞ് കളിയും ചിരിയും പുത്തൻ പ്രതീക്ഷകളുമായി കോണത്തുകുന്നിലെ ജി യു പി സ്കൂളിലെത്തിയ കുരുന്നുകളെ പ്രവേശനോത്സവത്തിന്റെ മധുരത്തോടെ സ്വീകരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. പാട്ടും കളിയും ചിത്രവുമായി ഉത്സവാന്തരീക്ഷതിലായിരുന്നു സ്വീകരണം. 

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ മെമ്പർമാരായ വർഷ പ്രവീൺ, ഷീല സജീവൻ, വാർഡ് മെമ്പർ കൃഷ്ണകുമാർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ അസ്മാബീ ലത്തീഫ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രമാ രാഘവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്,  വികസനകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന അനിൽകുമാർ, ബി പി സി ഗോഡ്വിൻ റോഡ്രിഗ്സ് തുടങ്ങിയവർ പങ്കെടുത്തു.

date