Skip to main content

കാർത്തികപ്പള്ളി താലൂക്കിൽ 15 പേർക്ക് മുൻഗണനാ കാർഡ്

 കാർത്തികപ്പള്ളി താലൂക്ക് തലത്തിൽ നടന്ന അദാലത്ത് വഴി 15 പേർക്ക് മുൻഗണനാ കാർഡ് ലഭിച്ചു. ആകെ 37 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ അർഹരെന്ന് കണ്ടെത്തിയ   15 പേർക്ക് മുൻഗണനാ കാർഡ് അനുവദിക്കുകയായിരുന്നു. ഇതിൽ രണ്ട് എഐവൈ കാർഡും 13 മുൻഗണന വിഭാഗ കാർഡും ഉൾപ്പെടുന്നു.മന്ത്രി തന്നെ വേദിയിൽ വച്ച് പുതിയ കാർഡുകളുടെ വിതരണവും നിർവഹിച്ചു.  കൂടാതെ അദാലത്തുവേദിയിൽ വച്ചുതന്നെ അഞ്ച് പോക്കുവരവ് കേസുകളും പരിഗണിച്ച് അനുവദിച്ചുനൽകി.

date