Skip to main content

ചെങ്ങന്നൂരിലെ വിദ്യാർഥികൾ സ്‌കൂളിലെത്തി ഉപജില്ലയിൽ 55  സ്‌കൂളുകൾ തുറന്നു

ചെങ്ങന്നൂർ : പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ  55 സ്‌ക്കൂളുകൾ  ബുധനാഴ്ച മുതൽ  പ്രവർത്തനമാരംഭിച്ചു. പ്രളയം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിൽ വിദ്യാർഥികളുടെ പാഠ്യവസ്തുക്കളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളുടെ പുസ്തകവും, യൂണിഫോമുമടക്കം നഷ്ടപ്പെട്ട എല്ലാ വസ്തുക്കളും സർക്കാർ നൽകുമെന്ന് എ.ഇ.ഒ എൽ.ബിന്ദു പറഞ്ഞു. പരമാവധി കുട്ടികളെ ക്ലാസുകളിൽ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. 

  നീണ്ട അവധികൾക്കും പ്രളയത്തിനും ശേഷം സ്‌കൂൾ തുറന്നതിനാൽ  ക്ലാസുകളിൽ ഹാജർനില കുറവായിരുന്നു.ഇതിനെതുടർന്ന് പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ  സ്‌ക്കൂൾ മാനേജ്മെന്റ് കമ്മറ്റികളുടെ സഹകരണത്തോടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് വിദ്യാർഥികളെ തിരിുവാനാണ് തീരുമാനം. ഇതുവഴി അധ്യയനം പൂർണമായും പുനസ്ഥാപിക്കും. 

വിദ്യാർഥികളുടെ മാനസിക നിലയെ പ്രളയം ബാധിച്ചതിനാൽ പ്രധാനമായും  മാനസികോല്ലാസത്തിനുള്ള വിവിധ പ്രോഗ്രാമുകളാണ് ആദ്യവാരം  സംഘടിപ്പിക്കുന്നത്.  കുട്ടികളെ മാനസികമായി തയ്യാറാക്കുന്നതിനുള്ള ക്ലാസുകളാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും എ.ഇ.ഒ അറിയിച്ചു.

 

 

date