യുവജനങ്ങൾക്കായി ഉപന്യാസരചന, പ്രസംഗ മത്സരങ്ങൾ
ഹിന്ദി പക്ഷാചരണ പരിപാടികളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ഉപന്യാസരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. "ഹിന്ദി ഔർ ഭാരതീയ ഭാഷാ വോം കാ സമ്പർക്ക്" ( ഹിന്ദിയും മറ്റു ഭാരതീയ ഭാഷകളുമായുള്ള മൈത്രിയും) എന്ന വിഷയത്തിലാണ് ഉപന്യാസ രചന മത്സരവും "കേരള മേം ഹിന്ദി കി ഫൈലാവ്" (കേരളത്തിൽ ഹിന്ദിയുടെ വ്യാപനം) എന്ന വിഷയത്തിലാണ് പ്രസംഗ മത്സരവും നടത്തുന്നത്.
അഞ്ചു മിനിറ്റിൽ കുറവ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോയും അഞ്ചു പേജിൽ കവിയാതെ തയ്യാറാക്കിയ സ്കാൻ ചെയ്ത ഉപന്യാസവും സെപ്റ്റംബർ 27 നു മുമ്പായി sdnykskerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിജയികൾക്ക് യഥാക്രമം 1500, 1000, 750 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾ സ്റ്റേറ്റ് ഡയറക്ടർ, നെഹ്റു യുവകേന്ദ്ര സംഘാതൻ, തൈക്കാട് പി.ഓ, തിരുവനന്തപുരം,14 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 9447632362
- Log in to post comments