Skip to main content

അക്കാഡമിക് സെഷനുകള്‍

ഇന്ന് (ഫെബ്രുവരി 18) രാവിലെ 11:30 മുതല്‍ ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ സംരംഭകത്വവും ഉപജീവനവും വിഷയത്തില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് മിഷന്‍ ഡയറക്ടര്‍ എ നിസാമുദ്ദീന്‍ മോഡറേറ്റ് ചെയ്യും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തും. കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ എന്‍ രമാകാന്തന്‍, ജന്‍ റോബോട്ടിക്സ് ഫൗണ്ടര്‍ എം കെ വിമല്‍ ഗോവിന്ദ്, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധി എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി മുജീബ് കട്ടേരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വി യശോദ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി രാജു കട്ടക്കയം, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

11:45ന് ജൂബിലി മന്ദിരത്തിലെ താഴത്തെ നിലയിലുള്ള ഓഡിറ്റോറിയത്തില്‍ മാലിന്യ സംസ്‌കരണം - വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗവും നിയമവും വിഷയത്തിലെ സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ അലക്സ് വര്‍ഗീസ് മോഡറേറ്റ് ചെയ്യും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് വിഷയാവതരണം നടത്തും. മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തന്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, ഇംപാക്ട് കേരള മാനേജിങ് ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധി മുസ്ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേമ്പര്‍ പ്രതിനിധി പി പി ദിവ്യ, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി ഷെര്‍ലി ഭാര്‍ഗവന്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി കെ കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി തങ്കമ്മ ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചക്ക് രണ്ടിന് ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം വിഷയത്തിലെ സെമിനാര്‍ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം മോഡറേറ്റ് ചെയ്യും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം കെ എന്‍ ഹരിലാല്‍ വിഷയാവതരണം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധി ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍ പ്രതിനിധി ഓമല്ലൂര്‍ ശങ്കരന്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി എസ് കുമാരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി എസ് കെ പ്രീജ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ടി കെ രവി തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.15ന് ജൂബിലി മന്ദിരം താഴത്തെ നിലയിലെ ഓഡിറ്റോറിയത്തില്‍ ഇ-ഗവണന്‍സും ഡിജിറ്റല്‍സാക്ഷരതയും വിഷയത്തിലുള്ള സെമിനാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള മോഡറേറ്റ് ചെയ്യും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് വിഷയാവതരണംനടത്തും. ഐ കെ എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്തോഷ് ബാബു, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ ജി ഒലീന, കെ യു ആര്‍ ഡി എച്ച് സി മാനേജിങ് ഡയറക്ടര്‍ ആര്‍ എസ് കണ്ണന്‍, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധി എസ് ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍സ് ചേമ്പര്‍ പ്രതിനിധി സംഷാദ് മരയ്ക്കാര്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ഇന്ദിരാ ദാസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വി വി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് വൈകിട്ട് നാലുമണി മുതല്‍ ജുബിലി മന്ദിരം മെയിന്‍ ഹാളില്‍ ജനപ്രതിനിധികളുടെയു ജീവനക്കാരുടെയും കലാപരിപാടികള്‍ നടത്തും. വൈകിട്ട് ഏഴുമണിക്ക് കൊട്ടാരക്കര ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി അവതരിപ്പിക്കുന്ന സംഗീത നിശ.

date