ചേന്നംപള്ളിപ്പുറം,വയലാർ,തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലായി 34033 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം, വയലാർ, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലായി ചൊവ്വാഴ്ച 34033
പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കാൻ കളക്ട്രേറ്റിൽ ജില്ല കളക്ടർ അലക്സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.താറാവ്,കാട, കോഴി വിഭാഗത്തിൽപ്പെട്ട പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കുക. ഇതിനായി 14 ദ്രുതകർമ്മ സംഘത്തെ നിയോഗിക്കും. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ 33699 പക്ഷികളെയും വയലാർ പഞ്ചായത്തിൽ 283 പക്ഷികളെയുമാണ് കള്ളിങ്ങിന് വിധേയമാക്കുക. പുലിയൂർ സെൻട്രൽ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിൻറെ അടിസ്ഥാനത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി 12000 കോഴികളെ കള്ളിങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പക്ഷികളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജോയ് ഫ്രാൻസിസിനെ ചുമതലപ്പെടുത്തി. വകുപ്പ് തലത്തിൽ തങ്ങളുടേതായ വിധത്തിൽ കൂടുതൽ പഠനങ്ങൾ നടത്താനും സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ കൂടുതൽ പഠനങ്ങൾ നടത്താനും ശ്രമം നടത്തുമെന്ന് ജില്ല കളക്ടർ പറഞ്ഞു.
- Log in to post comments