Skip to main content

അഞ്ചു കോടി രൂപ നൽകി കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ

        വയനാട് ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിന്റെ അഞ്ചു കോടി രൂപയുടെ ചെക്ക് നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് പി. ഉഷാദേവി കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചെക്ക് കൈമാറിയത്. കൗൺസിൽ വൈസ് പ്രസിഡന്റ് റ്റി.പി ഉഷ, രജിസ്ട്രാൻ പ്രൊഫ. ഡോ. സോനാ പി.എസ്, കൗൺസിൽ മെമ്പർമാരായ ബീന ബി., സുശീല എസ്., സിബി മുകേഷ്, ഹാരിസ് മണലം പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്. 3577/2024

date