Post Category
ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
നാഷണല്‍ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളിൽ നിന്നും സംസ്ഥാന സര്‍ക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗണ്‍സിലിൽ നിന്നുമുള്ള പ്രൊവിഷണൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ള താല്പര്യമുള്ള എഫ്എംജി വിദ്യാർഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നോട്ടിഫിക്കേഷനും, അപേക്ഷാ ഫോമിനും www.dme.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട ഇ-മെയില്‍ വിലാസം : fmginternkerala@gmail.com.
പി.എൻ.എക്‌സ്. 3579/2024
date
- Log in to post comments