Post Category
ഗതാഗതം നിരോധിച്ചു
ഇരിങ്ങാവൂര്‍ പനമ്പാലം പാലം പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ 30 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരൂർ, കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വൈലത്തൂരിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പയ്യനങ്ങാടി - ഇരിങ്ങാവൂർ - കടുങ്ങാത്തുകുണ്ട് റോഡിൽ (മീശപ്പടി) എത്തണം. തിരൂരിൽ നിന്നും പനമ്പാലം വഴി സർവീസ് നടത്തുന്ന ബസുകളും വൈലത്തൂർ-മീശപ്പടി റോഡ് വഴി സർവീസ് നടത്തണം. ഇരിങ്ങാവൂർ, കടുങ്ങാത്തുകുണ്ട് ഭാഗത്തു നിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മീശപ്പടിയിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പോവണം.
date
- Log in to post comments