Skip to main content

ഇന്‍ഷുറന്‍സ് അംഗത്വത്തിന് അപേക്ഷിക്കാം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ജോലി ചെയ്തുവരുന്ന അംഗീകൃത തൊഴിലാളികൾക്ക് വേണ്ടി ബോർഡ് നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പദ്ധതിയില്‍ 2024 വർഷത്തെ നാലാം ഘട്ടം (ഒക്ടോബര്‍ ഒന്നു മുതൽ ഡിസംബര്‍ 31 വരെ) മുതൽ അംഗങ്ങളാകുന്നതിന് ആധാർ കാർഡിന്റെയും, ബാങ്ക് പാസ്സ് ബുക്കിന്റെയും പകർപ്പുകൾ സഹിതം സെപ്റ്റംബര്‍ 19 നകം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങൾ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2734827.

date