Post Category
മെന്റൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനവും പരിശീലന പരിപാടിയും
മങ്കട ഗവ. കോളേജിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന്റെയും ജീവനി സെന്റർ ഫോർ വെൽബീയിങിന്റെയും ഐ.ക്യു.എ.സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് വളണ്ടിയർമാർക്ക് ഒരാഴ്ച നീണ്ടുനിൽകുന്ന ട്രെയിനിംഗ് സംഘടിപ്പിക്കുകയും ചെയ്തു. സൈക്കോളജി വിഭാഗം മേധാവി എ. മുഹമ്മദ് ജുനൈദ് അധ്യക്ഷത വഹിച്ചു. ഡോ. ടി. ഷിഖില, ഐ.ക്യു.എ.സി കോർഡിനേറ്ററായ സി.പി സമീറലി, പി.ടി.എ സെക്രട്ടറി കെ. സുനിത, എൻ. അയന, രേഷ്മ ശങ്കർ, ഡോ. ശ്രീപ്രിയ, ഡോ. സരിഗമ ആർ നായർ, ഡോ. കെ.പി അബ്ദുള്ളക്കുട്ടി, പി.വി കൃഷ്ണാനന്ദ്, സോന, പി. സാനിഷ് സംസാരിച്ചു. പി റുഷിദ, മെന്റൽ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ബി റിസ്വാന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
date
- Log in to post comments