Skip to main content

കാലത്തിന്റെമാറ്റങ്ങളെഅഭിസംബോധന ചെയ്യുകയാണ്‌വേണ്ടത്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

     കാലംചരിത്രത്തിന്റെചവറ്റുകൊട്ടകളില്‍ഉപേക്ഷിച്ചതൊന്നുംതിരിച്ചുവരുന്നില്ലെന്നുംകാലത്തിന്റെമാറ്റങ്ങളെഅഭിസംബോധന ചെയ്യുകയാണ്‌വേണ്ടതെന്നുംസ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി നഗരസഭ കേരളസംസ്ഥാന ടൂറിസംവകുപ്പിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന കുറ്റിക്കാട് കണ്ണപ്പില്‍വാവ് വാണിഭ പൈതൃകോത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റത്തിന് നേരെ മുഖംതിരിച്ചു നില്‍ക്കാത്ത ജനത വേണം. ആചാരങ്ങള്‍ എല്ലാകാലത്തും തുടരേണ്ട ഒന്നല്ലെന്നും ഭൗതികകാരണങ്ങള്‍കൊണ്ടാണ് ആചാരങ്ങള്‍രൂപപ്പെട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. യഥാര്‍ത്ഥ കാര്‍ഷികസംസ്‌കൃതി ഇനിയും ഉയര്‍ന്നുവരാനുണ്ട്. എല്ലാഅറിവുകളുടെയുംസമാഹരമാണ്‌സംസ്‌കാരം.
സാംസകാരികസമന്വയജീവിതമാണ്‌കേരളത്തിലേത്. അതിന്റെ ഉത്തമ ഉദാഹരണമാണ് പൊന്നാനിയിലേത് .  പൊന്നാനിയുടെസംസ്‌കാരം നിളാ നദിയുടെസംസ്‌കാരത്തിന്റെ മുഴുവന്‍ സംഭരണിയാണെന്നുംസ്പീക്കര്‍കൂട്ടിച്ചേര്‍ത്തു.
ചരിത്ര പ്രസിദ്ധമായ കുറ്റക്കാട് കണ്ണപ്പില്‍ വാവുവാണിഭമാണ് ഇപ്പോള്‍ പൊന്നാനിയുടെ പൈതൃകോത്സവമായിമാറിയിരിക്കുന്നത്. പോയകാലകാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പൊന്നാനിക്കാര്‍ക്ക് വാവ്‌വാണിഭ ഉത്സവം. വാവ്ഉത്സവത്തെ പൈതൃക പെരുമയില്‍ഉള്‍പ്പെടുത്തണമെന്ന പൊന്നാനി നഗരസഭയുടെഅഭ്യര്‍ത്ഥനയില്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്ടൂറിസംവകുപ്പ്‌പൈതൃകോത്സവമായിഅംഗീകരിച്ചത്.തുടര്‍ന്ന്ഇതിനായിടൂറിസംവകുപ്പ്ആദ്യഘട്ടമായിഒരുലക്ഷംരൂപയും അനുവദിച്ചിട്ടുണ്ട്. സ്വന്തം കൃഷിയിടത്തില്‍ നിന്ന്‌വിളയിച്ചെടുത്ത പച്ചക്കറികളും കിഴങ്ങുകളും സ്വയ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുംകരകൗശലവസ്തുക്കളും മറ്റുമായി പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന്‌വരെ വാവ്‌വാണിഭത്തിന് കച്ചവടത്തിനായി ആളുകള്‍ എത്താറുണ്ട്.  ഇക്കൊല്ലംകുറ്റിക്കാട്മുതല്‍ എ.വി ഹൈസ്‌ക്കൂള്‍വരെയുള്ള പാതയോരത്ത് നടക്കുന്ന വാവ്‌വാണിഭത്തെ തികച്ചും ഗ്രീന്‍ പ്രൊട്ടോകോള്‍ അനുസരിച്ച് സാംസ്‌കാരിക മഹോത്സവമാക്കി മാറ്റുകയാണ് പൊന്നാനി നഗരസഭ.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.വി രാമകൃഷ്ണന്‍ മാസ്റ്റര്‍ നാടന്‍ ചന്തകളുടെ നാട്ടുസൗന്ദര്യം എന്ന വിഷയത്തില്‍മുഖ്യ പ്രഭാഷണം  നടത്തി. വിദ്യാഭ്യാസസ്ഥിരംസമിതിടി. മുഹമ്മദ് ബഷീര്‍, നഗരസഭ സെക്രട്ടറി എസ്.എവിനോദ്കുമാര്‍ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍വി. രമാദേവി, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ.കെജബ്ബാര്‍, സേതു മാധവന്‍, പ്രദോഷ് എന്നിവര്‍സംസാരിച്ചു. തുടര്‍ന്ന്‌പൊന്നാനിയുടെ പ്രാദേശികകലാകാര•ാരുടെ പാട്ടുകള്‍അവതരിപ്പിച്ചു.ഇന്ന്(നവംബര്‍അഞ്ച്)അവസാനിക്കുന്നവാവ്‌വാണിഭത്തോടനുബന്ധിച്ച് ്‌വൈകീട്ട്  ആറിന് ഖവ്വാലിസംഗീതവും നാടന്‍ പാട്ടുംഉണ്ടാകും.

 

date