Skip to main content

മലയാള ഭാഷാ വാരാചരണ പ്രദര്‍ശനം നവംബര്‍ ഏഴിന്

 

മലയാള ഭാഷാ വാരാചരണത്തിന്‍റെ ഭാഗമായി കേരള ചരിത്രത്തെക്കുറിച്ചുള്ള സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും മറ്റു കൗതുകവസ്തുകളുടെയും പ്രദര്‍ശനം നവംബര്‍ ഏഴ് രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്‍റെയും സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ രചന കലാസാംസ്ക്കാരിക വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.   
ഭരണാനുമതി ലഭിച്ചു

പി.കെ. ബിജു എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 3,99,800 ലക്ഷം ചിലവഴിച്ച് നടപ്പാക്കുന്ന കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ ആറാം നമ്പര്‍ വാര്‍ഡായ കിഴക്കുപുറം കളത്തില്‍പടി പട്ടികജാതി കോളനിയില്‍ കുടിവെള്ള വിതരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കുഴല്‍ക്കിണര്‍ നിര്‍മാണം, പമ്പ് ഹൗസ് നിര്‍മാണം, വൈദ്യുതിവല്‍ക്കരണം ഉള്‍പ്പെടുന്ന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

date