Skip to main content

സാമൂഹ്യനീതി ശില്‍പശാല നവംബര്‍ 5,7 തീയതികളില്‍

 

ഗ്രാമപഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും സാമൂഹ്യനീതി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കുള്ള ഏകദിന പരിശീലനം ഇടുക്കി ജില്ലയില്‍ നവംബര്‍ 5നും 7നും നടക്കും. അടിമാലി, ദേവികുളം, ഇടുക്കി, തൊടുപുഴ ബ്ലോക്കു പരിധികളിലെ ഗ്രാമപഞ്ചായത്തുകളും തൊടുപുഴ മുന്‍സിപ്പാലിറ്റിയും 5ന് അടിമാലി ബ്ലോക്ക് പഞ്ചായത്തുഹാളിലും നെടുങ്കണ്ടം കട്ടപ്പന, അഴുത, ഇളംദേശം ബ്ലോക്കു പരിധികളിലെ ഗ്രാമപഞ്ചായത്തുകളും കട്ടപ്പന മുന്‍സിപ്പാലിറ്റിയും 7ന് വാഴവര ആശ്രമം ട്രെയിനിംഗ് കോളേജിലുമാണ് പങ്കെടുക്കേണ്ടത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. സാമൂഹ്യനീതി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍, ഒരംഗം എന്നിങ്ങനെ മൂന്ന് പേര്‍ വീതമാണ് പങ്കെടുക്കേണ്ടത്. ഈ മേഖലയിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ സംബന്ധിച്ച് മൂന്ന് അവതരണങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകും. കിലയുടെ ആഭിമുഖ്യത്തിലുള്ള പരിശീലനങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങളോട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടു.

date