Skip to main content

ഓട്ടോക്കൂലി: അമിതനിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി

 

ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു. 2014ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒന്നരക്കിലോമീറ്റര്‍ വരെ 20 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണ് കൂലി. ഈ നിരക്കില്‍ കൂടുതലായി കൂലി ഈടാക്കുന്നതായി ആക്ഷേപമുണ്ടാകുന്ന പക്ഷം വാഹന ഉടമക്കും ഡ്രൈവര്‍ക്കുമെതിരെ  കര്‍ശന നടപടി സ്വീകരിക്കും.  ജില്ലയില്‍ സര്‍വ്വീസ്  നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിതമായി കൂലി ഈടാക്കുന്നതായി പൊതുജനങ്ങളില്‍ നിന്നും വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

date