ചേറിലെ പാഠങ്ങൾ പകർന്ന് നൽകി "മഴപ്പൊലിമ"
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും പാപ്പിനിശ്ശേരി സി ഡി എസിന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്ന മഴപ്പൊലിമ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സുശീല നിർവഹിച്ചു. പഴഞ്ചറ വടക്കേ താവയിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. മാലിനി അധ്യക്ഷത വഹിച്ചു.
ചേറാണ് ചോറ് എന്ന സന്ദേശത്തോടെ തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക,യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ആവിഷ്കരിച്ച കാര്‍ഷിക പുനരാവിഷ്കരണ പരിപാടിയാണ് മഴപ്പൊലിമ. തരിശു രഹിത ഗ്രാമം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി ബാലസഭ കുട്ടികളുടെയും കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെയും കമ്പവലി, ബലൂൺ പൊട്ടിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, ഞാറു നടൽ തുടങ്ങിയ മത്സരങ്ങളും നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന, സി ഡി എസ് ചെയർപേഴ്സൺ മിനി ഷേർളി, അഗ്രി സി ആർ പി വി.വി ലിജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments